യുഡിഎഫിന്റെ പരാതി തള്ളി; കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചു
കൊണ്ടോട്ടിയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ പി സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചു. പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫ് ആവശ്യം തള്ളിയാണ് നടപടി. എന്നാൽ നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് പറഞ്ഞു
ജീവിത പങ്കാളിയെ കുറിച്ച് വിവരങ്ങൾ രേഖപ്പെടുത്തേണ്ട സ്ഥലത്ത് ബാധകമല്ല എന്ന് എഴുതിയതിനെതിരെയാണ് യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയത്. തുടർന്ന് പത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചിരുന്നു. സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഒരാൾ പാക്കിസ്ഥാൻ പൗരയാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു
വിവാഹ സർട്ടിഫിക്കറ്റുകളും ചിത്രങ്ങളും തെളിവുകളായും ഇവർ ഹാജരാക്കി. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്നും പരാതി ഉയർന്നിരുന്നു.