എൽ ഡി എഫിന്റെ പരാതി തള്ളി; അഴീക്കോട് കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു
അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്നാവശ്യപ്പെട്ട് നേരത്തെ എൽഡിഎഫ് പരാതി നൽകിയിരുന്നു. ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പരാതി നൽകിയത്.
ജനപ്രാതിനിധ്യ നിയമപ്രകാരം ഷാജി അയോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക സ്വീകരിച്ചത്. ആറ് വർഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. വർഗീയത പറഞ്ഞ് വോട്ട് പിടിച്ചതിനാണ് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയത്.