മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്: വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി
കൊച്ചി : മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി. മോഹൻലാലിനെതിരായ ആനകൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാരിന്‍റെ ആവശ്യത്തിൽ വീണ്ടും വാദം കോൾക്കണമെന്ന് വിചാരണക്കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയ്ക്കാണ് നിർദേശം. സമാന ആവശ്യം ഉന്നയിച്ചുളള മോഹൻലാലിന്‍റെ ഹർജി തളളി.