ഇടുക്കിയിൽ 17കാരിയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യത്തെ തുടർന്ന്; ഇളയച്ഛനെ തേടി പോലീസ്
ഇടുക്കി പള്ളിവാസലിൽ പ്ലസ് ടു വിദ്യാർഥിനിയെ കൊലപ്പെടുത്തിയത് പ്രണയനൈരാശ്യത്തെ തുടർന്നെന്ന് സൂചന. പ്രതിയെന്ന് സംശയിക്കുന്ന അനു എഴുതിയ കത്ത് പോലീസ് കണ്ടെടുത്തു. പ്രണയത്തിൽ നിന്ന് പിൻമാറിയ രേഷ്മയെ കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്. രേഷ്മയുടെ പിതാവിന്റെ അർധ സഹോദരൻ കൂടിയാണ് അനു
ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചന. അനുവിനായി കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷണം തുടരുകയാണ്. രേഷ്മയുമായി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിർപ്പ് മൂലം ഇതിൽ നിന്ന് പിൻമാറിയ കുട്ടിയെ താൻ കൊല്ലുമെന്നുമാണ് കത്തിൽ പറയുന്നത്.
സംഭവദിവസം വൈകുന്നേരം രേഷ്മയെ അനു സ്‌കൂളിൽ നിന്ന് വിളിച്ചു കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. സമീപത്തെ റിസോർട്ടിലെ സിസിടിവിയിലും ഇത് പതിഞ്ഞിരുന്നു