ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ; പിണറായിക്കും വൻ പിന്തുണ
കേരളത്തിൽ പിണറായി സർക്കാരിന്റെ ഭരണത്തുടർച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ സർവേ ഫലം. എൽ ഡി എഫ് 72 സീറ്റ് മുതൽ 78 സീറ്റ് വരെ നേടി ഭരണം തുടരുമെന്നാണ് സർവേ ഫലം പറയുന്നത്. യുഡിഎഫ് 59 സീറ്റ് മുതൽ 65 സീറ്റ് വരെ നേടുമെന്നും സർവേയിൽ പറയുന്നു
എൻഡിഎക്ക് മൂന്ന് മുതൽ ഏഴ് സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. തെക്കൻ കേരളവും വടക്കൻ കേരളവും ഇടതുപക്ഷത്തെ തുണയ്ക്കുമ്പോൾ മധ്യകേരളമാണ് യുഡിഎഫിന് അനുകൂലമാകുന്നത്. തെക്കൻ കേരളത്തിൽ എൽ ഡി എഫിന് 41 ശതമാനം വോട്ടോടെ 24 മുതൽ 26 സീറ്റുകൾ വരെ ലഭിക്കും. യുഡിഎഫിന് 12 മുതൽ 14 സീറ്റുകൾ വരെ ലഭിക്കും. എൻഡിഎ ഒന്ന് മുതൽ രണ്ട് വരെ സീറ്റുകൾ നേടും
വടക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് 32 മുതൽ 34 സീറ്റ് വരെ ലഭിക്കും. യുഡിഎഫിന് 24 മുതൽ 26 സീറ്റ് വരെ ലഭിക്കും. എൻഡിഎ രണ്ട് മുതൽ നാല് സീറ്റ് വരെ നേടും. മധ്യകേരളത്തിൽ എൽ ഡി എഫിന് 16 മുതൽ 18 സീറ്റ് വരെയും യുഡിഎഫിന് 23 മുതൽ 25 സീറ്റ് വരെയും പ്രവചിക്കുന്നു
അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന ചോദ്യത്തിൽ 39 ശതമാനം പേരും പിണറായി വിജയന്റെ പേരാണ് പറഞ്ഞത്. ഉമ്മൻ ചാണ്ടിക്ക് 18 ശതമാനത്തിന്റെ പിന്തുണയാണ് ലഭിച്ചത്. ശശി തരൂർ 9 ശതമാനം പേരുടെ പിന്തുണയോടെ മൂന്നാം സ്ഥാനത്ത് എത്തി. ചെന്നിത്തലക്കും സുരേന്ദ്രനും ആറ് ശതമാനം പേരുടെ പിന്തുണ ലഭിച്ചു