നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേസിൽ ഫെബ്രുവരി 16നുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നത്
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം നടക്കുന്നതിനാലാണ് കൂടുതൽ സമയം തേടിയത്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ നീട്ടിവെക്കണമെന്ന് പ്രോസിക്യൂട്ടർ കോടതിയോട് ആവശ്യപ്പെട്ടതായും സർക്കാർ ചൂണ്ടിക്കാട്ടുന്നു.