തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ ട്രെയിനി തൂങ്ങിമരിച്ച നിലയിൽ. സ്‌റ്റേഷൻ ഓഫീസർ ട്രെയിനിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ രഞ്ജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. രഞ്ജിത്തിന് മാനസിക സമ്മർദമുണ്ടായിരുന്നതാിയ സുഹൃത്തുക്കൾ പറയുന്നു.
നാഗ്പൂരിലെ ഫയർഫോഴ്‌സ് അക്കാദമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ മാസം 10ന് രഞ്ജിത്തിന് നിയമനം ലഭിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കായാണ് തൃശ്ശൂർ ഫയർ ഫോഴ്‌സ് അക്കാദമിയിൽ എത്തിയത്.