ശബരിമലയിലെ തിരക്ക്; തീർത്ഥാടകരെ സഹായിക്കാൻ സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം
ശബരിമലയിലെ തിരക്കിൽ തീർത്ഥാടകരെ സഹായിക്കാൻ സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. തിരക്ക് കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി പരമാവധി സർവീസ് നടത്തണം. പമ്പയിലെ മെഡിക്കൽ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കൽ ഓഫീസർ വെള്ളിയാഴ്ച്ചക്കകം റിപ്പോർട്ട് നൽകാനും ഹൈക്കോടതി നിർദേശിച്ചു.
അതേസമയം ശബരിമല മണ്ഡല- മകരവിളക്ക് സീസണിൽ ഇന്നലെ കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനമാണ് ഉണ്ടായത്. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ് ഇന്നലെ 1,01,55048 രൂപയാണ് കളക്ട് ചെയ്തത്. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്.
കഴിഞ്ഞ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയിൽ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി ദർശനത്തിനായി എത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയിൽ വലിയ രീതിയിലുള്ള ഒരു ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി വെർച്വൽ ക്യു വഴി ദർശനത്തിനായി എത്തുന്നത്. കൂടാതെ നേരിട്ട് ദർശനത്തിനായി എത്തുന്നവരുടെ കണക്കും വളരെ അധികമാണ്. ഇതിൽ അധികംപേരും ശബരിമലയിലേക്ക് എത്താൻ ആശ്രയിക്കുന്നത് കെഎസ് ആർ ടി സി സർവീസുകളെയാണ്.