Thursday, January 2, 2025
Kerala

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് നട തുറന്നത്. കനത്ത മഴയെ അവഗണിച്ചും വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.

തുലാമാസ പൂജകൾക്കും ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിനും ആണ് ശബരിമല ക്ഷേത്ര നട തുറന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയാണ് നട തുറന്നത്. പിന്നീട് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ഇന്ന് പ്രത്യേക പൂജകൾ ഒന്നും ശബരിമലയിൽ ഇല്ല. രാത്രി 9.50 ന് ഹരിവരാസനം പാടി 10 മണിക്ക് നട അടയ്ക്കും.

നാളെ രാവിലെ 7.30 ന് ഉഷപൂജയ്ക്ക്‌ശേഷം പുതിയ ശബരിമല,മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമയും , പൗർണമി വർമ്മയും ആണ് ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടത്തുക. ശക്തമായ മഴയെ അവഗണിച്ചും വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. തുലാമാസ പൂജകൾ പൂർത്തിയാക്കി ഈ മാസം 22ന് നട അടയ്ക്കും.

 

Leave a Reply

Your email address will not be published. Required fields are marked *