ബഫര്‍സോണ്‍: നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് വനംമന്ത്രി
ബഫര്‍സോണുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഫീല്‍ഡ് വേരിഫിക്കേഷന് വാര്‍ഡ്തലത്തില്‍ സമിതി രൂപീകരിക്കും. പരാതി ലഭിച്ചാലുടന്‍ പരിശോധന നടത്തും. 2021ലെ ഭൂപടം മാനദണ്ഡമാക്കിയതിന് എളുപ്പത്തിന് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
ബഫര്‍ സോണ്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 2021ല്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ സീറോ ബഫര്‍ സോണ്‍ ഭൂപടം ഉടന്‍ പുറത്തിറക്കും. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് പരിശോധന നടത്തണം. തദ്ദേശ, വനം, റവന്യു വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് നിര്‍ദേശം.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ തൃപ്തിയെന്ന് താമരശേരി ബിഷപ് പ്രതികരിച്ചു. പരാതി ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടെന്ന് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. സര്‍ക്കാര്‍ സഹകരിച്ചാല്‍ വിവരശേഖരണം കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിയും. പ്രശ്‌നം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. നടപടികളില്‍ പ്രതീക്ഷയുണ്ടെന്നും ബിഷപ്പ് പ്രതികരിച്ചു.
ഫീല്‍ഡ് സര്‍വെ നടത്താനുള്ള തീരുമാനവും പരാതി നല്‍കാനുള്ള സമയപരിധി നീട്ടി നല്‍കിയതും കര്‍ഷക അനുകൂല നിലപാടാണെന്ന് താമരശേരി രൂപത പറയുന്നു. സര്‍ക്കാരിന്റെ ഈ നീക്കം ആശ്വാസകരമാണ്. ആശങ്ക പരിഹരിക്കാമെന്ന് സര്‍ക്കാര്‍ പ്രതിനിധി ഉറപ്പു നല്‍കിയെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍ വെളിപ്പെടുത്തി. തേസമയം കര്‍ഷകരുടെ ആശങ്ക കണക്കിലെടുത്ത് സുപ്രിം കോടതിയെ സമീപിക്കാന്‍ സി പി ഐ എം ഭരിക്കുന്ന കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് തീരുമാനിച്ചു. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് നാളെ കൂരാച്ചുണ്ടില്‍ ജനകീയ കണ്‍വെന്‍ഷനും നടത്തും.