Saturday, October 19, 2024
Kerala

ബഫര്‍സോണ്‍: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.

വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പർവതീകരിക്കുകയാണ്. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ബഫര്‍സോണ്‍ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ്. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം, ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളും നല്‍കും. കെട്ടിടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ പ്രത്യേകം നല്‍കുന്നത് പരിഗണിക്കുന്നു. നിയമവശങ്ങള്‍ അറിയിക്കാന്‍ എ.ജിക്കും സ്റ്റാന്‍ഡിങ് കോണ്‍സലിനും നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published.