വി എം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു
കോൺഗ്രസ് നേതാവ് വി എം സുധീരന് കൊവിഡ് ബാധ സ്ഥിരീകരിച്ച. തിരുവഞ്ചൂർ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വി എം സുധീരൻ. ചെറിയ അസ്വസ്ഥതകൾ ഉളളതിനാൽ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ തിരുവഞ്ചൂരും സുധീരനും പങ്കെടുത്തിരുന്നു. യോഗത്തിൽ തിരുവഞ്ചൂരിന് സമീപത്താണ് ഇരുന്നതെന്നും ഇതിനാൽ നിരീക്ഷണത്തിൽ പോകുകയാണെന്നും സുധീരൻ അറിയിച്ചിരുന്നു.