Friday, April 11, 2025
Kerala

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

 

തൃശ്ശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജില്ലാ കലക്ടറോട് സംഭവസ്ഥലം സന്ദർശിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു

പുത്തൻചിറ സ്വദേശി നിഖിലിന്റെ മകൾ ആഗ്നിമയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിഖിലിനും അച്ഛനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്കായാണ് കണ്ണംകുഴിയിലെ അമ്മ വീട്ടിൽ കുട്ടിയും മാതാപിതാക്കളും എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *