ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് നിൽക്കണം; പി.കെ. ഫിറോസ്
ശശി തരൂർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് നിൽക്കണമെന്നും മുന്നണിയെ ശക്തിപ്പെടുത്തേണ്ട ചുമതല കോൺഗ്രസിന് ആണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. നേതൃത്വം ഒറ്റകെട്ടായി നിന്ന് വരും വർഷങ്ങളിൽ തെരഞ്ഞെടുപ്പിനെ നേരിടണം. ജനുവരി 18ന് സെക്രട്ടറിയറ്റിലേക്ക് സേവ് കേരള മാർച്ച് നടത്തും.
സേവ് കേരള മാർച്ചിൽ കാൽ ലക്ഷം പേരെ അണിനിരത്തിയാണ് മാർച്ച് നടത്തുക. പിൻവാതിൽ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻ നിർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോൺഗ്രസലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ കാര്യമാക്കേണ്ടതില്ല. ഇതെല്ലാം അവർക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങളാണ്.
പി ജയരാജനെ ഖാദി ബോർഡിന്റെ തലപ്പത്തു കൊണ്ട് വന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ്. ഇതിലെ ഒത്തു തീർപ്പിന്റെ ഭാഗമാണ് പുതിയ കാർ വാങ്ങാനുള്ള നീക്കമെന്നു സംശയിക്കുന്നതായും പി.രെ ഫിറോസ് വ്യക്തമാക്കി.