Monday, April 14, 2025
Kerala

കാസർകോട് നവവധു 125 പവൻ ആഭരണങ്ങളുമായി സുഹൃത്തിനൊപ്പം ഒളിച്ചോടി

 

കാസർകോട് നവവധു 125 പവന്റെ സ്വർണാഭരണങ്ങളുമായി ഭർതൃവീട്ടിൽ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. കളനാട് നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗർ സ്വദേശിയായ യുവാവ് എന്നിവർക്കെതിരെയാണ് പരാതി

കഴിഞ്ഞ ദിവസം അതിരാവിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും ആഭരണങ്ങളുമായി യുവതി ഒപ്പം പഠിച്ച സുഹൃത്തിന്റെ കാറിൽ കയറി പോകുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ കർണാടകയിലുണ്ടെന്നാണ് സൂചന. പോലീസ് അന്വേഷണം തുടരുകയാണ്‌

Leave a Reply

Your email address will not be published. Required fields are marked *