Saturday, October 19, 2024
National

24 മണിക്കൂറിനിടെ 30,570 പേർക്ക് കൂടി കൊവിഡ്; 431 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ 22,182 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,33,47,325 ആയി ഉയർന്നു. 431 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 4,43,928 ആയി.

നിലവിൽ 3,42,923 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.64 ശതമാനമാണ്. അതേസമയം രാജ്യത്ത് ഇതുവരെ 76.57 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published.