‘ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തും, ചില പ്രശ്‌നങ്ങള്‍ ഗുരുതരമായി കാണേണ്ടതില്ല’; ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തന്നെയാണ് നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനിടയിലെ ചില പ്രശ്‌നങ്ങള്‍ ഗുരുതരമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തില്‍ ഉള്‍പ്പെടെ സമഗ്രമായ മാറ്റങ്ങള്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശയാത്ര സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. യാത്രയെക്കുറിച്ച് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ ഭാഗമായി ഇംഗ്ലണ്ടില്‍ താമസിച്ച ഹോട്ടലില്‍ ജോലി ചെയ്യുന്നത് മലയാളി വിദ്യാര്‍ഥികളാണ്. ചെറിയ വരുമാനത്തിനു വേണ്ടി അനേകായിരങ്ങള്‍ ജോലി ചെയ്യുന്നതായി മനസിലാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.