മുഖ്യമന്ത്രി എന്തുകൊണ്ടു മാറുന്നില്ല: സാധാരണഗതിയില്‍ ഉയര്‍ന്നുവരാവുന്ന വിമര്‍ശനമെന്ന് പിണറായി
മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നുവെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാറുന്നില്ലെന്നത് സാധാരണ ഗതിയില്‍ ഉയര്‍ന്നുവരാവുന്ന വിമര്‍ശനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമുഹ മാധ്യമങ്ങളിലും മറ്റുമുയര്‍ന്ന വിമര്‍ശനങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ വൈകുന്നുവല്ലോയെന്ന ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിപക്ഷ നേതാവിനെ ജനാധിപത്യ പ്രക്രിയയിലൂടെ തീരുമാനിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും ഞങ്ങള്‍ക്കൊരു പങ്കുമില്ല. അത് അവര്‍ തന്നെ ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.