കൊടി സുനിക്ക് വേണ്ടി സർക്കാർ ജയിൽ സുഖവാസ കേന്ദ്രമാക്കുകയാണെന്ന് കെ സുധാകരൻ
കൊടി സുനിയെ പോലെയുള്ളവർക്ക് വേണ്ടി എൽ ഡി എഫ് സർക്കാർ ജയിൽ സുഖവാസ കേന്ദ്രമാക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാത്തിനും സൗകര്യമൊരുക്കുന്ന സർക്കാരിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ല. ജയിലിലെ സൂപ്രണ്ട് കൊടി സുനി തന്നെയാണ്
ജയിലിൽ കയറിയ കാലം മുതൽക്കെ കൊടി സുനിക്ക് സുഖവാസമാണെന്ന് നാട്ടുകാർക്കെല്ലാം അറിയാം. ഈ സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം. വിവാദം അന്വേഷിക്കുമെന്നോ പരിശോധിക്കുമെന്നോ പറയാനുള്ള പ്രാഥമിക മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ല. അത്തരമൊരു മുഖ്യമന്ത്രിക്ക് മുന്നിൽ വിലപിച്ചിട്ട് കാര്യമില്ല
ഇതിൽ ജനരോഷം ആളിക്കത്തിക്കണം. മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കുന്ന രീതിയിൽ സമൂഹത്തിന്റെ പ്രതിഷേധം ഉയരണം. പാലാ ബിഷപിന്റെ വിവാദ പ്രസ്താവനയെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണം. കാര്യങ്ങൾ കൈവിട്ടു പോകുന്നതിന് മുമ്പ് അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു.