Wednesday, January 8, 2025
Kerala

മലയാറ്റൂർ സ്‌ഫോടനം: പാറമട ഉടമക്കും നടത്തിപ്പുകാരനുമെതിരെ കേസെടുത്തു

മലയാറ്റൂരിൽ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പാറമട ഉടമ, നടത്തിപ്പുകാരൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഉടമ റോബിൻസൺ, നടത്തിപ്പുകാരൻ ബെന്നി എന്നിവർക്കെതിരെയാണ് കേസെടുത്തത്. നരഹത്യക്ക് പുറമെ അനധികൃതമായി സ്‌ഫോടക വസ്തു കൈവശം വെച്ചതിനുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്

പാറമടയിലെ വാഹനങ്ങളുടെ പാർട്‌സും വെടിമരുന്നും സൂക്ഷിച്ച കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് സ്‌ഫോടന സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. കെട്ടിടത്തിൽ വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം

തിങ്കളാഴ്ച പുലർച്ചെയാണ് മലയാറ്റൂർ ഇല്ലിത്തോടിലെ പാറമടയോട് ചേർന്ന കെട്ടിടത്തിൽ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു

Leave a Reply

Your email address will not be published. Required fields are marked *