ആഗ്രയിൽ രാസവസ്തു നിർമാണ ഫാക്ടറിയിൽ വൻ സ്‌ഫോടനം; രക്ഷാപ്രവർത്തനം തുടരുന്നു
ആഗ്രയിൽ രാസവസ്തു നിർമാണ ഫാക്ടറിയിൽ വൻ സ്‌ഫോടനം. സിക്കന്ദ്രയിലുള്ള രാസവസ്തു നിർമാണ ഫാക്ടറിയാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ ഇവിടെ തീ പടരുകയും ചെയ്തു. അഗ്നിശമന സേനാംഗങ്ങൾ തീ അണക്കാൻ ശ്രമിക്കുകയാണ്
സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആഗ്ര എസ് പി ഉൾപ്പെടെ വലിയ പോലീസ് സംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.