കോവിഡ് വൈറസുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ചു ;കേരളത്തിലെ കൊവിഡ് വ്യാപനം പുതിയ തരംഗത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം പുതിയ തരംഗത്തിലേക്ക് കടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വ്യാപിക്കുന്ന വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരിയ അലംഭാവത്തിന് പോലും വലിയ വില കൊടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡിന്‍റെ കൂടുതൽ വ്യാപനം ഇനി രാജ്യത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. കേരളത്തിലെ 179 വൈറസുകളുടെ ജനിതക ശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കൊറോണ 2 ന്‍റെ ഇന്ത്യൻ ഉപവിഭാഗമായ 2എ എ2എ ആണെന്നും നിര്‍ണയിക്കാൻ സാധിച്ചു. സാമ്പിളിൽ നിന്ന് കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗാണുക്കളെയാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.