4644 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് 18 മരണം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 3781 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 498 പേർ. 86 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2862 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. കവിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം രോഗികൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് തലസ്ഥാനത്ത് 824 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്