സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത് 68 പേർക്ക് ;കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു
സംസ്ഥാനത്ത് കടുത്ത ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു.
ഇന്ന് മാത്രം 272 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്.
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായാണ് കണക്കുകൾ തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പർക്കത്തിലൂടെ 68 പേർക്ക് രോഗബാധയെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. സാധാരണയിൽ നിന്നും വ്യത്യസ്തമായ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സൂചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറേക്കൂടി ഗൗരവമായി കാര്യങ്ങളെ കാണേണ്ടതുണ്ട്. ഇപ്പോഴുള്ള നിയന്ത്രണങ്ങളും ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനും ക്വാറന്റൈനും റിവേഴ്സ് ക്വാറന്റൈനും ശക്തിപ്പെടുത്തി മാത്രമേ ഈ വെല്ലുവിളഇ നേരിടാൻ കഴിയൂ. രോഗിയുമായി പാലിക്കേണ്ട അകൽച്ച, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ശ്രദ്ധിച്ചാൽ സമ്പർക്കം വഴിയുള്ള രോഗവ്യാപനം തടയാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.