ഗ്രീന്‍ ടീയിലെ രണ്ട് ചേരുവയില്‍ വയര്‍ ചുരുങ്ങും
നിങ്ങള്‍ ശരീര ഭാരത്തിന്റെ കാര്യത്തില്‍ വേവലാതിപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഗ്രീന്‍ ടീയില്‍ ഉണ്ടാവുന്ന ചില ഗുണങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത്രയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഗ്രീന്‍ടീ എന്നത് പലപ്പോഴും ആര്‍ക്കും അറിയുന്നില്ല. അമൃതിന്റെ ഗുണമാണ് ഇത് പലപ്പോഴും ചെയ്യുന്നത് എന്നുള്ളതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
ഗ്രീന്‍ടീയുടെ ഗുണങ്ങള്‍
ഗ്രീന്‍ ടീ എന്ന് പറഞ്ഞാല്‍ തന്നെ അത് ആന്റിഓക്സിഡന്റുകളാല്‍ മാത്രമല്ല, കോശങ്ങളുടെ നാശത്തെ തടയുന്നതിനും നിരവധി രോഗങ്ങളെ നേരിടാന്‍ സഹായിക്കുന്നതുമായ സ്വാഭാവിക സംയുക്തങ്ങളായ പോളിഫെനോളുകള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഗ്രീന്‍ ടീ പതിവായി കഴിക്കുന്നത് ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഇത് ശരീരത്തിലെ കലോറിയെ കത്തിക്കുന്നു. മാത്രമല്ല കൊഴുപ്പ് ഉരുക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും നിങ്ങളുടെ തലച്ചോറിനെ വാര്‍ദ്ധക്യത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും മോശം കൊളസ്‌ട്രോള്‍ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.
കറുവാപ്പട്ട, മഞ്ഞള്‍, ഗ്രീന്‍ ടീ
ആരോഗ്യ സംരക്ഷണത്തിനും അമിതവണ്ണത്തെ കുറക്കുന്നതിനും എപ്പോഴും മികച്ചത് തന്നെയാണ് കറുവപ്പട്ടയും മഞ്ഞളും ഗ്രീന്‍ടീയും. ഈ രണ്ട് സുഗന്ധവ്യഞ്ജനങ്ങളും ഒന്നിലധികം രോഗശാന്തി ഗുണങ്ങള്‍ ഉള്ളവ മാത്രമല്ല. ഇവക്ക് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നുണ്ട്. ശരീരത്തില്‍ തെര്‍മോജെനിസിസ് സജീവമാക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.അതിനാല്‍, നിങ്ങള്‍ വണ്ണം കുറക്കുന്നതിന് പ്രകൃതിദത്ത മാര്‍ഗ്ഗം തേടുകയാണെങ്കില്‍ അതിന് പരിഹാരമാണ് കറുവപ്പട്ട ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു എന്നുള്ളത് തന്നെയാണ് കാര്യം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമാണ് കറുവപ്പട്ട മഞ്ഞള്‍ ഗ്രീന്‍ ടീ.
തയ്യാറാക്കുന്നത് എങ്ങനെ
അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി എങ്ങനെ ഇത് തയ്യാറാക്കണം എന്നുള്ളത് അല്‍പം ശ്രദ്ധിച്ച് മനസ്സിലാക്കേണ്ട ഒന്നാണ്. അതിന് വേണ്ടി നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഇവയെല്ലാമാണ്. ഗ്രീന്‍ ടീ ബാഗ് 1, 1 ചെറിയ കറുവപ്പട്ട കഷ്ണം, ½ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ഗ്ലാസ് വെള്ളം എന്നിവയോടൊപ്പം ആവശ്യമെങ്കില്‍ രുചി അനുസരിച്ച് തേന്‍ ചേര്‍ക്കാവുന്നതാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് നോക്കാം.
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് കറുവപ്പട്ടയും മഞ്ഞള്‍പ്പൊടിയും (അല്ലെങ്കില്‍ അസംസ്‌കൃത മഞ്ഞള്‍) ചേര്‍ക്കുക. ഇത് തിളച്ച് പകുതിയാവുന്നത് വരെ തിളപ്പിക്കുക. ഇതിലേക്ക് ഗ്രീന്‍ ടീ ചേര്‍ത്ത ശേഷം നന്നായി ഇളക്കി തീ അണയ്ക്കുക. ചായ അഞ്ച് മിനിറ്റ് തണുത്ത ശേഷം വെണമെങ്കില്‍ നിങ്ങള്‍ക്ക് അല്‍പം തേന്‍ കൂടി ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്നൊരു പരിഹാരമാണ് ഗ്രീന്‍ ടീ.
രോഗപ്രതിരോധ ശേഷിക്ക്
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഗ്രീന്‍ ടീ. ഇത് നിങ്ങളുടെ ശരീരത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. ആരോഗ്യ സംരക്ഷണത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും എപ്പോഴും ഒന്നാമത് തന്നെയാണ്. ഇനി സംശയിക്കാതെ നിങ്ങള്‍ക്ക് ദിവസവും ഗ്രീന്‍ ടീ ഈ മിശ്രിതങ്ങള്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്