Saturday, October 19, 2024
Kerala

തിരുവനന്തപുരത്ത് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം നഗരൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വാഹനത്തിൽ ഉണ്ടായിരുന്ന ജാഫർ, ഷുക്കൂർ എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ മദ്യപിച്ചിരുന്നതായിയാണ് പ്രാഥമിക വിവരം.

നഗരൂർ സ്വദേശി സുനിൽകുമാർ (45) മകൻ ശ്രീദേവ് (5) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന മൂത്തമകൻ ശ്രീഹരി (15 )യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറ്റിങ്ങൽ കിളിമാനൂർ റോഡിൽ നഗരൂർ കല്ലിംഗലിലായിരുന്നു അപകടമുണ്ടായത്.

Leave a Reply

Your email address will not be published.