ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; വാഹനങ്ങൾ കത്തിനശിച്ചു
തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ആറ്റിങ്ങൽ ദേശീയപാതയിൽ പതിനെട്ടാം മൈലിലാണ് അപകടമുണ്ടായത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൂട്ടിയിടിച്ചതിന് പിന്നാലെ കാർഗോ കയറ്റി വന്ന ലോറിയും ബൈക്കും തീപിടിച്ച് കത്തിനശിച്ചു. എതിർ ദിശയിൽ നിന്ന് വാഹനത്തെ മറികടന്നുവന്ന മറ്റൊരു വാഹനം ബൈക്കിലിടിക്കുകയും ഇതിന്റെ ആഘാതത്തിൽ ബൈക്ക് ലോറിക്കടിയിൽ കുടുങ്ങുകയുമായിരുന്നു.
ബൈക്കിനാണ് ആദ്യം തീപിടിച്ചത്. പിന്നീടിത് ലോറിയിലേക്ക് പടർന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഇരു വാഹനങ്ങളും പൂർണമായും കത്തിനശിച്ചു