മലപ്പുറത്ത് രണ്ട് ഇടങ്ങളിൽ മോഷണം; ക്ഷേത്രത്തിൽ നിന്ന് 20,000 രൂപയും നാല് താലിയും മോഷണം പോയി
മലപ്പുറം ചങ്ങരംകുളത്ത് രണ്ട് ഇടങ്ങളിൽ മോഷണം. ഒതളൂർ പുതുവെയ്പ്പ് മണലിയാർക്കാവ് ഭഗവതി ക്ഷേത്രത്തിലും ,ചിയ്യാന്നൂർ ഹെൽത്ത് സെന്ററിന് സമീപത്തെ വീട്ടിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ നിന്ന് ഇരുപതിനായിരം രൂപയും നാല് താലിയും മോഷണം പോയി.
ചിയ്യാന്നൂർ ഹെൽത്ത് സെന്ററിന് സമീപത്തെ വീട്ടിൽ നിന്ന് വെള്ളി, വെങ്കലം മെഡലുകളാണ് മോഷണം പോയത്.