കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷണം പോയി
കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷണം പോയി. കെഎൽ 15-7508 നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്.
സംഭവത്തിൽ കെ എസ് ആർ ടി സി അധികൃതർ പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാവിലെ സർവീസ് ആരംഭിക്കുന്നതിനായി ഡ്രൈവർ ബസ് എടുക്കാൻ പോയ സമയത്ത് പാർക്ക് ചെയ്ത സ്ഥലത്ത് ബസ് കാണുന്നില്ലെന്നാണ് പറയുന്നത്
ഞായറാഴ്ച രാത്രി സർവീസ് പൂർത്തിയാക്കി ഒമ്പതരയോടെയാണ് ബസ് ഗ്യാരേജിൽ വന്നത്. അർധരാത്രി പന്ത്രണ്ടരയോടെ പരിശോധന പൂർത്തിയാക്കി ബസ് മുൻസിപ്പൽ ഓഫീസിന്റെ മുൻഭാഗത്ത് പാർക്ക് ചെയ്തു. ഇവിടെ നിന്നാണ് മോഷണം പോയത്.