Wednesday, January 8, 2025
Kerala

ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി; സ്വപ്നയെ പരിചയപ്പെടുത്തി, ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടു

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്‌ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി. സ്വപ്‌നയുമായി ചേർന്ന് ബാങ്ക് ലോക്കർ തുറക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടു. ചർച്ചകൾ അവസാനിക്കും വരെ ശിവശങ്കറും സ്വപ്നക്ക് ഒപ്പമുണ്ടായിരുന്നുവെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയ മൊഴിയിലുണ്ട്.

ഒന്നിച്ച് ലോക്കർ തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തി മടങ്ങിയെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാൽ ഈ വാദങ്ങളെ നിരാകരിക്കുന്നതാണ് ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയ മൊഴി. ജോയന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പലഘട്ടങ്ങളിലായി സ്വപ്‌ന തന്നെ ഈ തുക പിൻവലിച്ചു

അക്കൗണ്ട് അവസാനിപ്പിക്കാൻ ആഴശ്യപ്പെട്ടു. എന്നാൽ തന്റെ കുറച്ച് സ്വർണാഭരണങ്ങൾ അക്കൗണ്ടിലുണ്ടെന്നാണ് സ്വപ്‌ന പറഞ്ഞത്. എന്നാൽ ജോയന്റ് അക്കൗണ്ടിൽ നിന്ന് 64 ലക്ഷവും സ്വർണവുമാണ് പിടികൂടിയത്. അക്കൗണ്ടിലുണ്ടായിരുന്ന ബാക്കി തുകയെ കുറിച്ച് തനിക്ക് അറിയില്ലെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് നനൽകിയ മൊഴിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *