സ്വപ്‌നയുടെ ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചതും തുറന്നതും വേണുഗോപാൽ; സ്വർണക്കടത്തിന് മുമ്പും ലോക്കർ തുറന്നു
തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ പേരിൽ ലോക്കറുകൾ തുറന്നത് 2018 നവംബറിൽ. 2019 ജൂലൈ മാസത്തിലാണ് സ്വർണക്കടത്ത് ആരംഭിച്ചത്. ചാർട്ടേഡ് അക്കൗണ്ടായ വേണുഗോപാലാണ് തന്റെയും കൂടി പേരിലുള്ള ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത്.
ലോക്കർ തുടങ്ങാൻ സ്വപ്നക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത് ശിവശങ്കറാണ്. അനധികൃത ഇടപാടുകൾക്കായാണ് ലോക്കർ തുറന്നതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. വേണുഗോപാൽ പലതവണ ഈ ലോക്കർ തുറന്നതായി വിവരം ലഭിച്ചിട്ടുണ്ട്
സ്വപ്‌ന നിർദേശിച്ചവരുടെ പക്കൽ വേണുഗോപാലാണ് പണം കൊടുത്തുവിട്ടത്. ഇടപാടിൽ വേണുഗോപാലിന്റെ പങ്കും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ ശിവശങ്കർ നൽകിയ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നായിരുന്നു വേണുഗോപാലിന്റെ മൊഴി.