രണ്ടു ദിവസത്തെ അടച്ചിടലിനുശേഷം ഇളവുകളോടെയുള്ള പ്രവർത്തനങ്ങളിലേക്ക് വീണ്ടും സംസ്ഥാനം
പൊതുഗതാഗതം:പൊതുപരീക്ഷകൾ അനുവദിക്കും*
തിരുവനന്തപുരം: രണ്ടു ദിവസത്തെ അടച്ചിടലിനുശേഷം ഇളവുകളോടെയുള്ള പ്രവർത്തനങ്ങളിലേക്ക് വീണ്ടും സംസ്ഥാനം. രോഗസ്ഥിരീകരണ നിരക്കിൽ തദ്ദേശസ്ഥാപനങ്ങളെ എ (രോഗസ്ഥിരീകരണ നിരക്ക് എട്ടിൽ താഴെ), ബി (8 മുതൽ 20 വരെ), സി (20 മുതൽ 30 വരെ), ഡി (30നു മുകളിൽ) വിഭാഗങ്ങളായി തിരിച്ചാണ് ഇളവുകൾ. ‘ഡി’ വിഭാഗത്തിൽ മുപ്പൂട്ട് തുടരും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും സംസ്ഥാന–-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും എല്ലായിടത്തും മാനദണ്ഡങ്ങൾ പാലിച്ചുപ്രവർത്തിക്കാം.
ഇളവുകൾ
മിതമായ പൊതുഗതാഗതം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ. അഖിലേന്ത്യ–സംസ്ഥാനതല പൊതുപരീക്ഷകൾ അനുവദിക്കും. റസ്റ്റോറന്റുകളിൽ ഹോം ഡെലിവറിയും പാഴ്‌സലും.ടിപിആർ 20 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ ബിവറേജസ് ഔട്ട്‌ലെറ്റ്, ബാർ, ബിയർ, വൈൻ പാർലറുകൾക്ക് അനുമതിയുണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.മാളുകൾ തുറക്കില്ല വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല.