സംസ്ഥാനത്ത് 12, 13 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ; മറ്റ് നിയന്ത്രണങ്ങൾ ഇവയാണ്
സംസ്ഥാനത്ത് 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ ഈ മാസം 16 വരെ നീട്ടിയിരുന്നു. ശനിയും ഞായറും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും
അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് ജൂൺ 16 വരെ പ്രവർത്തിക്കാം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കു
സ്റ്റേഷനറി, ജ്വല്ലറി, ചെരുപ്പുകടകൾ, തുണിക്കടകൾ, കണ്ണട ഷോപ്പുകൾ തുടങ്ങിയവക്ക് ജൂൺ 11ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് മണി വരെ പ്രവർത്തിക്കാം. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയവക്ക് ജൂൺ 17 മുതൽ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം
വാഹന ഷോറൂമുകൾ മെയിന്റനൻസ് വർക്കുകൾക്കായി ജൂൺ 11ന് തുറക്കാം. വിൽപ്പനയും മറ്റ് പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.