24ന് പ്രതിപക്ഷ നേതാവ് സഭയിലുണ്ടാകും, അതിലാർക്കും സംശയം വേണ്ടെന്ന് കെ മുരളീധരൻ
പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണമെന്ന് കെ മുരളീധരൻ. വികാരമല്ല, വിവേകമാണ് വേണ്ടത്. തെരഞ്ഞെടുപ്പ് പരാജയത്തെ പരാജയമായി കാണുന്നു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകും. അതിലാർക്കും ആശങ്ക വേണ്ട
സർക്കാരുണ്ടാക്കാൻ ഇത്രയും വൈകിയത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോൺഗ്രസ് വിമുക്തമാക്കാൻ മോദിക്ക് സാധിക്കില്ല. പിന്നെയാണോ പിണറായി വിജയൻ അങ്ങനെ വിചാരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.