24 മണിക്കൂറിനിടെ 2.59 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4209 പേർ മരിച്ചു
വലിയ ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,60,31,991 ആയി
4209 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 3,57,295 പേർ രോഗമുക്തരായി. ഇതിനോടകം 2,27,12,735 പേർ രോഗമുക്തരായി. 2,91,331 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്.
നലവിൽ 30,27,925 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 19,18,79,503 പേർക്ക് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.