Sunday, January 5, 2025
Kerala

ഉത്തരവാദിത്തപ്പെട്ടവർ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരരുത്: രമേശ് ചെന്നിത്തല

 

ഉത്തരവാദിത്വപ്പെട്ട നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രസ്താവനകൾ അവസാനിപ്പിക്കണം. ജെബി മേത്തർ നാമനിർദേശ പത്രിക നൽകുന്നതോടെ വിവാദങ്ങൾ അവസാനിക്കും. ഘടകകക്ഷികൾ തീരുമാനത്തെ അംഗീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഞങ്ങളൊക്കെ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞുവെന്നത് ശരിയാണ്. പക്ഷേ ഹൈക്കമാൻഡ് ഒരു പേര് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ വിവാദങ്ങളില്ല. എല്ലാവരും അത് അംഗീകരിക്കുകയാണ്. ജെബി മേത്തർ നോമിനേഷൻ നൽകുകയാണ്. ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർഥിക്ക് എല്ലാവരും പിന്തുണ നൽകും.

ആവശ്യമില്ലാത്ത വാർത്തകളും മറ്റ് കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ കൊടുക്കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രസ്താവനകളും മറ്റ് കാര്യങ്ങളും അവസാനിപ്പിക്കേണ്ടതാണ്. ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ നേരത്തെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവാദിത്വപ്പെട്ടവർ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴിചാരുന്നത് ശരിയല്ലെന്ന് തന്നെയാണ് എല്ലാവരുടെയും അഭിപ്രായം. കെപിസിസി പ്രസിഡന്റ് ഇതിനെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *