ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു. ചെന്നൈ സ്വദേശി കണ്ണമ്മയാണ് മരിച്ചത്. കാമുകനായ രാജയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം
വസ്ത്രത്തിൽ ചോര പുരണ്ട നിലയിൽ രാജയെ പോലീസ് സംഘം റോഡിൽ കാണുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവന്നു. തുടർന്ന് ഇയാൾ കണ്ണമ്മയുടെ വീട്ടിലെത്തി മൃതദേഹം പോലീസിന് കാണിച്ചു നൽകി
കണ്ണമ്മയും രാജയും അഞ്ച് വർഷമായി പ്രണയത്തിലായിരുന്നു. കുണ്ട്രത്തൂരിൽ വാടക വീട്ടിലാണ് കണ്ണമ്മ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി രാജ മദ്യപിച്ച് എവിടെ എത്തി കണ്ണമ്മയോട് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു.
എന്നാൽ കണ്ണമ്മ ഇതിന് വിസമ്മതിച്ചതോടെ ഇയാൾ ബഹളം വെച്ചു. അയൽവാസികൾ ഇടപെട്ട് രാജയെ മടക്കി അയച്ചു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം തിരികെ വന്ന ഇയാൾ കണ്ണമ്മയെ കുത്തിക്കൊല്ലുകയായിരുന്നു.