പുല്ല് അരിയുന്നതിനിടെ പുലിയുടെ ആക്രമണം; മൂന്നാറിൽ തൊഴിലാളിക്ക് പരുക്ക്
മൂന്നാറിൽ പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. കല്ലാർ പുതുക്കാട് എസ്റ്റേറ്റിലെ തൊഴിലാളി സേലരാജനാണ് പരുക്കേറ്റത്. പശുവിനുള്ള പുല്ല് അരിയുന്നതിനിടെയാണ് സേലരാജിനെ പുലി ആക്രമിച്ചത്. ഉച്ചത്തിൽ നിലവിളിച്ചതോടെ പുലി സമീപത്തെകാട്ടിലേക്ക് ഓടി മറയുകയായിരുന്നു
പുലിയുടെ നഖം കൊണ്ട് സേലരാജിന്റെ മുതുകിൽ ആഴത്തിലുള്ള അഞ്ച് മുറിവുകളുണ്ടായി. ഇദ്ദേഹത്തെ മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേ നാളുകളായി തോട്ടം മേഖലയിൽ പുലിയുടെയും കടുവയുടെയും സാന്നിധ്യമുണ്ട്. നിരവധി തൊഴിലാളികളുടെ കന്നുകാലികളും കൊല്ലപ്പെട്ടു. അധികാരികളുടെ നിസംഗതയാണ് വന്യജീവി ആക്രമണങ്ങൾ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.