പാലക്കാട് ഉപ്പുകുളത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്രമണം
പാലക്കാട് ഉപ്പുകുളത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ യുവാവിന് നേരെ കടുവയുടെ ആക്രമണം. പരുക്കേറ്റ വെള്ളേങ്ങര മുഹമ്മദിന്റെ മകനായ ഹുസൈന് നേർക്കാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഹുസൈനൊപ്പമുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കിയതോടെ കടുവ പിൻവാങ്ങുകയായിരുന്നു.