Monday, January 6, 2025
Kerala

കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റുകളുടെ കാലാവലി അടുത്ത മാസം അവസാനിക്കും

കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റുകളുടെ കാലാവലി അടുത്ത മാസം 6 ന് അവസാനിക്കും. എന്നാൽ പുതിയ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇതുവരെ നടപടികൾ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നോമിനേറ്റഡ് സിൻഡിക്കേറ്റിനാണ് സാധ്യതയേറെ. ഇതിനായി നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ സർക്കാർ ഗവർണറുടെ അനുമതി തേടി.

മാർച്ച് ആറിന് കാലാവധി കഴിയുന്ന കാലിക്കറ്റ് സെനറ്റ്, സിൻഡിക്കേറ്റുകൾക്ക് പകരം താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കുന്നതിന് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ സർക്കാർ ഗവർണറുടെ അനുമതി തേടി. കാലാവധി അവസാനിക്കുന്നതിന് അഞ്ചു മാസം മുമ്പെങ്കിലും തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയാലേ, കാലാവധി കഴിയുന്ന മുറയ്ക്ക് പുതിയ സമിതികൾക്ക് നിലവിൽ വരാനാകൂ. നിലവിൽ ഇതുവരെ ഇതു സംബന്ധിച്ച് നടപടികൾ ഒന്നും ആയിട്ടില്ല. സമിതികൾ പുന സംഘടിപ്പിക്കുന്നതിന് ചുമതലപ്പെട്ട വിസി സിപിഐഎമ്മിന്റെ സമ്മർദ്ദത്തിനു വഴങ്ങി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാത്തതാണെന്നാണ് ആരോപണം.കാലിക്കറ്റ് സർവകലാശാല നിയമ പ്രകാരം സിൻഡിക്കേറ്റ് പിരിച്ചു വിടുകയോ കാലാവധി കഴിയുകയോ ചെയ്താൽ ചാൻസലർക്ക് താൽക്കാലിക സിൻഡിക്കേറ്റിനെ നിയമിക്കാം. ഗവർണറുടെ ഈ അധികാരം കവരുന്നതാണ് പുതിയ ബിൽ. കാലിക്കറ്റിൽ 2018ൽ കാലാവധി കഴിഞ്ഞ സിൻഡിക്കേറ്റിന് പകരം ഓർഡിനൻസിലൂടെ ഒരു വർഷത്തേക്ക് താത്കാലിക സമിതിയെ സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നു. മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ളവർ അതിൽ അംഗങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *