Saturday, January 4, 2025
Kerala

കാലിക്കറ്റ് സർവകലാശാല വിസിയെ പുറത്താക്കണം’; സെനറ്റ് അംഗത്തിന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ എം കെ ജയരാജനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിൽ ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമനം നേടിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും, ഫാറൂഖ് കോളേജ് അധ്യാപകനും, കെ പി സി ടി എ സംസ്ഥാന പ്രസിഡന്റുമായ ഡോ ടി മുഹമ്മദാലിയാണ് ഹർജ്ജി നൽകിയത്. വിസിയെ കണ്ടെത്താനുള്ള സേർച് കമ്മിറ്റി രൂപീകരിച്ചത് യുജിസി നിബന്ധനകൾക്ക് വിരുദ്ധമാണെന്നും സമാന രീതിയിൽ നടത്തിയ കെടിയു വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *