മിനി ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം; സംഭവം പാലാ ടൗണിൽ
മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പാലാ ടൗണിൽ വെച്ചാണ് വയോധികയെ മിനി ലോറിയിടിച്ചത്.
ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്. രാവിലെ 8.30ന് പാലാ പഴയ പ്രൈവറ്റ് ബസ്റ്റാൻഡിൽ ആയിരുന്നു അപകടം.
ദിവസങ്ങൾക്ക് മുമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ ഇടിച്ചു കയറി കാസർഗോഡ് സ്വദേശിയായ വയോധികനും മരിച്ചിരുന്നു. കാസർഗോഡ് പുല്ലൂർ സ്വദേശി വി. ഗംഗാധരനാണ് (65) മരിച്ചത്. പുല്ലൂർ പാലത്തിന് സമീപത്തായിരുന്നു സംഭവം. കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.
ദിവസങ്ങൾക്ക് മുമ്പ് കോട്ടയം പാലായിൽ നടന്ന മറ്റൊരു അപകടത്തിൽ കാൽനട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിലായി. പൂഞ്ഞാർ തെക്കേക്കര സ്വദേശി നോർബർട്ട് ജോർജിനെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിമുക്തഭടനായ നോർബർട്ട് പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്.