Saturday, October 19, 2024
Kerala

ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചു; പിന്നാലെ കൂട്ട വാഹനാപകടം

ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം. കെ എസ് ആർ ടി സി ബസും ശബരിമല തീർഥാടകരുടെ വാഹനവും അടക്കം നിരവധി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തീർഥാടകരുടെ വാഹനം മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിലുണ്ടായിരുന്ന 20 പേർക്ക് പരുക്കേറ്റു.

കെ എസ് ആർ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. എറണാകുളത്തേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി. ഒരു മിനി ലോറിയിലാണ് ബസ് ഇടിച്ചത്. ഈ മിനി ലോറി ശബരില തീർഥാടകരുടെ വാഹനത്തിലേക്ക് ചെന്നിടിച്ച് കയറി. ശബരിമല തീർഥാടകരുടെ വാഹനം മുന്നോട്ട് നീങ്ങി ബൈക്കിലും അടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.