കഴക്കൂട്ടത്ത് അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
തിരുവനന്തപുരം കഴക്കൂട്ടത്ത് അമിത വേഗതയിലെത്തിയ സ്‌കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ അൻസാർ(5)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
ഒറ്റപ്പന ജംഗ്ഷന് സമീപത്ത് കൂടി നടന്നുപോകവെ മൂന്ന് പേരുമായി അമിത വേഗതയിലെത്തിയ സ്‌കൂട്ടർ അൻസാറിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അൻസാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാക്കൾക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.