പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
പാലക്കാട് ചെർപ്പുളശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇന്നലെ അർധരാത്രിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ എതിരെ വന്ന ലോറിക്കടയിലേക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രികനായ ശ്രീകൃഷ്ണപുരം സ്വദേശി ഉണ്ണികൃഷ്ണൻ(55) മരിച്ചത്.
കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു