കോഴിക്കോട് അമിത വേഗതയിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠൻ(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും നഗരത്തിലേക്ക് വരികയായിരുന്ന ഡ്യൂക്ക് ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.