കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നാദാപുരം ഈയ്യങ്കോട് സ്വദേശി മീത്തലെ പറമ്പത്ത് ഇസ്മയിൽ (45) ആണ് മരിച്ചത്. കോഴിക്കോട് വാണിമേൽ വിലങ്ങാട് റോഡിൽ പുഴമൂലയിലാണ് അപകടമുണ്ടായത്.
അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. പുഴമൂലയിൽ ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്നയാൾക്കാണ് പരുക്കേറ്റത്. വിലങ്ങാട് ഭാഗത്തുനിന്ന് വരികയായിരുന്ന ബസാണ് എതിരെ വരുകയായിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്.