Tuesday, January 7, 2025
Kerala

പിങ്ക് പോലീസുദ്യോഗസ്ഥയുടെ പരസ്യവിചാരണ; പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ

ആറ്റിങ്ങലിൽ പിങ്ക് പോലീസുദ്യോഗസ്ഥയുടെ പരസ്യ വിചാരണക്ക് ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു

മോഷണക്കുറ്റം ആരോപിച്ചാണ് എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ തടഞ്ഞുവെച്ച് അപമാനിച്ചത്. ഇതേ തുടർന്നാണ് പെൺകുട്ടി ഹൈക്കോടതിയിൽ പരാതിയുമായി എത്തിയത്.

കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ല. പിങ്ക് പോലീസുദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതിന് നിയമാനുസൃതം വേണ്ട ഉചിതമായ നടപടികൾ ഇതിനോടകം സ്വീകരിച്ചു. ഇതിനപ്പുറം എന്തെങ്കിലും നടപടികൾ നിയമപ്രകാരം അവർക്കെതിരെ എടുക്കാൻ  കഴിയില്ലെന്നും സർക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *