പരസ്യവിചാരണ: കുട്ടിയോടും കോടതിയോടും മാപ്പ് ചോദിച്ച് പിങ്ക് പോലീസുദ്യോഗസ്ഥ
ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് എട്ട് വയസ്സുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പോലീസുദ്യോഗസ്ഥ ഹൈക്കോടതിയിൽ മാപ്പ് അപേക്ഷ നൽകി. നിരുപാധികം മാപ്പ് ചോദിച്ച് സത്യവാങ്മൂലം മാതൃകയിലാണ് അപേക്ഷ. സംഭവത്തിൽ കുട്ടിയോടും കോടതിയോടും മാപ്പ് അപേക്ഷിക്കുകയാണെന്ന് ഇവർ പറയുന്നു
കേസ് ഈ മാസം 15ന് വീണ്ടും പരിഗണിക്കും. കുട്ടി മാനസിക പ്രശ്‌നങ്ങൾക്ക് പകരം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ചോദിച്ചാണ് കുട്ടിയും പിതാവും ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ സർക്കാരിന്റെ നിലപാടും നിർണായകമാകും.