മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് കടുത്ത പരിശോധന; അവധിയിലുള്ള പോലീസുകാരോട് തിരിച്ചെത്താൻ നിർദേശം
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെയും ഗുണ്ടാ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ കർശന ജാഗ്രതാ നിർദേശം. മൂന്ന് ദിവസം പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി. അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും നിർദേശ നൽകിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഡിജിപി അനിൽകാന്ത് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകിയത്.
അടുത്ത മൂന്ന് ദിവസം വാഹന പരിശോധന കർശനമാക്കണം. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തണം. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. സംഘർഷസാധ്യത മുന്നിൽക്കണ്ട് പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.